KeralaLatest News

മന്ത്രങ്ങളാല്‍ മുഖരിതമായി ലഖ്‌നൗ: ആദ്യദിനമെത്തിയത് 16 ലക്ഷം പേര്‍

കുംഭമേളയില്‍ പങ്കെടുക്കാനായി ആദ്യദിവസം പ്രയാഗ്രാജില്‍ എത്തിയത് പതിനാറ് ലക്ഷത്തോളം ഭക്തര്‍. പത്ത് ലക്ഷത്തോളം പേരെയാണ് പ്രതീക്ഷിച്ചതെന്നും എന്നാല്‍ തീര്‍ത്ഥാടകരുടെ എണ്ണം ആദ്യദിവസം തന്നെ പതിനാറ് ലക്ഷത്തോളമായെന്നും മേളയുടെ സംംഘാടകര്‍ അവകാശപ്പെട്ടു. മരവിപ്പിക്കുന്ന തണുപ്പ് വകവയ്ക്കാതെ മന്ത്രോച്ചാരണങ്ങളും ഭജനകളും നിറഞ്ഞ അന്തരീക്ഷത്തില്‍ ബുധനാഴ്ച്ച വെളുപ്പിന് അഞ്ച് മണിയോടെയാണ് ഷാഹി സ്‌നാന്‍ നടന്നത്.

പതിമൂന്ന് അഖാരകളാണ് ഷാഹിസ് നനാനത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ മഹാന്‍ നിര്‍വാണി, അടല്‍, നിരഞ്ജാനി, ആനന്ദ്, ജുന, അവഹാന്‍, പഞ്ചഗണി, നിര്‍വാണി അനി, ദിഗംബര്‍ അരി, നിര്‍മോഹി അനു, നയാ ഉദ്ദശീന്‍ എന്നിവര്‍ സ്‌നാനം നടത്തി. ആദ്യദിവസം ബഡ ഉഡസീന്‍, നിര്‍മല എന്നിവര്‍ സ്‌നാനത്തിനായി കാത്തിരിക്കുകയാണ്. ദീപാവലിയെ ഓര്‍മ്മിപ്പിക്കുന്ന വിധം ദീപങ്ങളാലും വിവിധ നിറങ്ങളാലും മിക്ക സ്‌നാനഘട്ടുകളും അലങ്കരിച്ചിട്ടുണ്ട്. ലഖ്‌നൗവില്‍ ഇപ്പോള്‍ രാത്രി വൈകും വരെ സ്‌തോത്രങ്ങളും മന്ത്രോച്ചാരണങ്ങളും മുഴങ്ങിക്കേള്‍ക്കുകയാണ്.

മേളയ്ക്കായി പതിനായിരത്തോളം താത്കാലിക ഇടത്താവളങ്ങളും പ്രത്യേക പാതകളും പന്തലുകളും പാലങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. കൊടുംതണുപ്പിനിടയിലും പ്രയാഗ്രാജിലേക്ക് തീര്‍ഥാടകപ്രവാഹമാണിപ്പോള്‍. വിദേശസഞ്ചാരികള്‍ ധാരാളമായി ഇതിനകം പ്രയാഗ്രാജില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്കായി 1200 ആഡംബര ടെന്റുകളും പ്രത്യേക ഭക്ഷണശാലകളും പ്രയാഗ്രാജിലെ മണപ്പുറത്ത് യുപി സര്‍ക്കാര്‍ ഒരുക്കി. പ്രയാഗ് രാജിലേക്ക് കൂടുതല്‍ ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button