COVID 19Latest NewsNews

ജനങ്ങളുടെ ജീവനാണ് തങ്ങളുടെ ആദ്യ പരിഗണന: കുംഭമേള അവസാനിപ്പിച്ചതായി പ്രഖ്യാപനം

കുംഭമേളയുടെ മുഖ്യ നടത്തിപ്പുകാരില്‍ ഒരു വിഭാഗമായ ജൂന അഖാഡയുടെ ആചര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവ്‌ദേശാനന്ദ ഗിരിയാണ് പ്രഖ്യാപനം നടത്തിയത്.

ഹരിദ്വാര്‍: രജ്യമെങ്ങും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യമാണ്. ഈ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്നുവരുന്ന കുംഭമേള അവസാനിപ്പിച്ചതായി പ്രഖ്യാപനം. ലക്ഷകണക്കിന് ഭക്തരാണ് കഴിഞ്ഞ ഒരാഴ്ചയായി കർമ്മങ്ങളിൽ പങ്കെടുക്കാൻ കുംഭമേളയിൽ എത്തിയത്. മത നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക്  കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം എല്ലാം പരിഗണിച്ചു ചടങ്ങുകള്‍ മാത്രമായി കുംഭമേള വെട്ടിച്ചുരുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം വന്നതിന് പിന്നാലെയാണ് മേള അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്.

കുംഭമേളയുടെ മുഖ്യ നടത്തിപ്പുകാരില്‍ ഒരു വിഭാഗമായ ജൂന അഖാഡയുടെ ആചര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവ്‌ദേശാനന്ദ ഗിരിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ജീവനാണ് തങ്ങളുടെ ആദ്യ പരിഗണനയെന്ന് അവ്‌ദേശാനന്ദ് ട്വിറ്ററില്‍ കുറിച്ചു. നിമജ്ജനങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും തങ്ങള്‍ കുംഭമേള അവസാനിപ്പിക്കുകയാണ് എന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച്‌ അഖാഡ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button