KeralaLatest NewsIndia

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ലീവിലായത് ആരോഗ്യ പ്രശ്നങ്ങൾ കാരണം: അവർക്കായി കേരളത്തിൽ ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥന

കേസിലെ അന്തിമ വിധി ഭക്തര്‍ക്കനുകൂലമാകാന്‍ വേണ്ടി പൊന്‍കുന്നം ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ വഴിപാടും നേര്‍ന്നിരുന്നു

ശബരിമല റിവ്യൂ ഹർജി പരിഗണിക്കുന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോഗ്യപ്രശ്‌നങ്ങളാല്‍ അവധിയെടുത്തിരിക്കുന്നതിനാല്‍ ജനുവരി 22ന് ഹർജികൾ പരിഗണിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ നിരാശരായ ഭക്തർ ഇന്ദു മൽഹോത്രയുടെ ആരോഗ്യത്തിനായി പ്രാർത്ഥനകൾ ആരംഭിച്ചു. സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചില്‍ യുവതി പ്രവേശനത്തിനെതിരായി നിലപാടെടുത്ത ഏക വ്യക്തിയായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. കേസിലെ അന്തിമ വിധി ഭക്തര്‍ക്കനുകൂലമാകാന്‍ വേണ്ടി പൊന്‍കുന്നം ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ വഴിപാടും നേര്‍ന്നിരുന്നു.

ഇന്ദു മല്‍ഹോത്രയുടെ ആരോഗ്യസൗഖ്യത്തിന് വേണ്ടി പത്തനംതിട്ടയിലുള്ള ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുന്നു. ശബരിമലയിലെ ആചാരങ്ങള്‍ നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button