Latest NewsLife Style

ഗർഭിണികൾ മധുരപാനീയങ്ങൾ ഒഴിവാക്കാണോ ?

ഗർഭകാലത്ത് മധുരപാനീയങ്ങൾ കുടിക്കുന്നത് കുട്ടികളില്‍ ആസ്ത്മയ്ക്ക് കാരണമായേക്കുമെന്ന് പഠനം. ഹാര്‍വര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പഴച്ചാറുകളും കോള പോലെയുള്ള പാനീയങ്ങളും കുട്ടിയുടെ ശ്വാസഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഏഴ് വയസ് മുതല്‍ ഒമ്പത് വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് ആസ്ത്മയുണ്ടാവാന്‍ സാധ്യത കൂടുതല്‍. ബാല്യകാലത്ത് അമിതമായി മധുരപാനീയങ്ങള്‍ കുടിക്കുന്നതും കുട്ടികളെ ദോഷകരമായി ബാധിക്കുന്നു. മധുരത്തിന്റെ അമിതമായ ഉപയോഗം കൊണ്ടുണ്ടാകുന്ന പൊണ്ണത്തടിയും ആസ്ത്മയ്ക്ക് കാരണമായേക്കാം. ദഹന പ്രക്രിയകളെ പ്രതികൂലമായി ബാധിക്കുന്നതിനോടൊപ്പം ശ്വാസകോശത്തിന് എരിച്ചില്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കും ഇത് കാരണമാകുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മധുരപാനീയങ്ങള്‍ അമിതമായി കഴിക്കുന്നത് പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും ക്യാൻസറും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. മധുര പാനീയങ്ങൾ, സോഡ എന്നിവ കുടിക്കുന്നതിലൂടെ കരൾ രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനങ്ങൾ പറയുന്നു.

യുഎസിലെ ജോൺ ഹോപ്പ്കിൻസ് ബ്ലൂംബർ​ഗ് സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 3,003 സ്ത്രീകളിലും പുരുഷന്മാരിലുമാണ് പഠനം നടത്തിയപ്പോഴാണ് ഈ കണ്ടെത്തൽ. മധുര പാനീയങ്ങൾ കുടിച്ചാൽ സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

സ്ഥിരമായി മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായിരിക്കുമെന്നും ​ഗവേഷകർ പറയുന്നു. എല്ലാതരം മധുരപാനീയങ്ങളും കരൾ രോ​ഗം ഉണ്ടാക്കാമെന്ന് ​ഗവേഷകനായ റെബോൾസ് പറഞ്ഞു. മധുര പാനീയങ്ങള്‍ അമിതവണ്ണത്തിനും ഓർമ ശക്തി കുറയുന്നതിനും കാരണമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button