CinemaLatest NewsEntertainment

കാലത്തിനൊപ്പം കോലംമാറി, പഴയ ആ ഹിറ്റ് ഗാനം പുന:സൃഷ്ടിച്ച് ഓള്‍ഡ് ഈസ് ഗോള്‍ഡ്

പഴയഗാനങ്ങളുടെ പുനരാവിഷ്‌കാരം മലയാളസിനിമയില്‍ കലാകാലങ്ങളായി പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റുന്ന ഒരു കാര്യമാണ്. ആ നിരയിലേക്ക് മറ്റൊരു ഗാനംകൂടി വരുന്നു.ഗായകന്‍ യേശുദാസും അമ്പിളിയും പാടി ഹിറ്റാക്കിയ കോളേജ് ലൈല കോളടിച്ച് എന്ന പഴയ ഗാനമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ് ടീം പുനര്‍ സൃഷ്ടിച്ചിരിക്കുന്നത്. 1982ല്‍ പുറത്തിറങ്ങിയ മൈലാഞ്ചി എന്ന സിനിമയിലൂടെയാണ് ഗാനം ആദ്യമായി പ്രേക്ഷകരിലേക്കെത്തുന്നത്.

എം. കൃഷ്ണന്‍ നായര്‍ സംവിധാനം നിര്‍വഹിച്ച മൈലാഞ്ചിക്ക് വേണ്ടി എ.ടി ഉമ്മറാണ് ഈണമിട്ടത്. പി. ഭാസ്‌ക്കരന്റേതാണ് വരികള്‍. പഴയ ഗാനം പുതുനിര ഗായകനായ ജുബൈര്‍ മുഹമ്മദാണ് വീണ്ടും ആസ്വാദക മനസ്സുകളിലേക്ക് തിരികെ കൊണ്ടു വന്നത്. യാസീന്‍ നിസാറും ജൂബൈര്‍ മുഹമ്മദുമാണ് പുതിയ ഈണത്തില്‍ ഗാനം ആലപിക്കുന്നത്. ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ പ്രശസ്തനാണ് ജുബൈര്‍ മുഹമ്മദ്. ധര്‍മജന്‍ ബോള്‍ഗാട്ടി, പാഷാണം ഷാജി, നിര്‍മല്‍ പാലാഴി, ഹനീഫ്, നേഹ രാധാകൃഷ്ണന്‍, ദീപു, ഫൈസല്‍, പൊന്നമ്മ ബാബു എന്നിവരാണ് ഓള്‍ഡ് ഈസ് ഗോള്‍ഡില്‍ അഭിനയിക്കുന്നത്.

shortlink

Post Your Comments


Back to top button