Latest NewsIndia

 ത്രിവേണി സംഗമത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

പ്രയാഗ്‌രാജ്: ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കുംഭമേളയോടനുബന്ധിച്ച് പുണ്യം തേടാനെത്തിയ ആദ്യ വി ഐ പി യാണ് സ്മൃതി ഇറാനി. കുംഭമേളയിലെ സ്‌നാനത്തിന് ശേഷം അവര്‍ തന്നെയാണ് ചിത്രം ട്വീറ്റ് ചെയ്തത്.

ത്രിവേണീ സംഗമത്തില്‍ സ്‌നാനത്തിനും പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമായി ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ; ഇതിനകംതന്നെ എത്തിക്കഴിഞ്ഞു.

അര്‍ധകുംഭമേളയാണ് ഇത്തവണത്തേത്. ജനുവരി 15-ന് തുടങ്ങി മാര്‍ച്ച് നാലുവരെയാണ് മേള. പ്രധാന ചടങ്ങുകള്‍; ചൊവ്വാഴ്ച ആരംഭിക്കും. പതിനായിരത്തോളം താത്കാലിക ഇടത്താവളങ്ങളും പ്രത്യേക പാതകളും പന്തലുകളും പാലങ്ങളും യുപി സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button