Latest NewsIndia

അവാർഡിന്റെ പേരിൽ പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുൽ വടികൊടുത്ത് അടിമേടിച്ച അവസ്ഥയിൽ

'സ്വന്തം കുടുംബത്തിലുള്ളവര്‍ക്ക് ഭാരതരത്നം കൊടുക്കാന്‍ തീരുമാനിച്ച കുടുംബത്തില്‍ നിന്നുവന്നയാളുടെതാണ് ഈ കമന്റ് '

ന്യൂ​ഡ​ല്‍​ഹി: ഫി​ലി​പ്പ് കോട്‌ല​ര്‍ പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ അ​വാ​ര്‍​ഡ് വാ​ങ്ങി​യ​തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ലോ​ക പ്ര​ശ​സ്ത പു​ര​സ്കാ​രം ല​ഭി​ച്ച​തി​ല്‍ അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നു. ഇ​തി​ന് ജൂ​റി​യു​മി​ല്ല, മു​ന്‍​പ് എ​ങ്ങും ആ​ര്‍​ക്കും കൊ​ടു​ത്തി​ട്ടു​മി​ല്ല. അ​ലി​ഗ​ഡി​ലെ കേ​ട്ടു​കേ​ള്‍​വി​യി​ല്ലാ​ത്ത ഒ​രു ക​മ്പ​നി​യും പ​ത​ഞ്ജ​ലി​യും റി​പ്പ​ബ്ലി​ക് ടി​വി​യും ചേ​ര്‍​ന്നാ​ണ് പു​ര​സ്കാ​രം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് എ​ന്നാ​യി​രു​ന്നു രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്. എന്നാല്‍ ഇതിന് മറുപടിയുമായി ബി.ജെ.പിയും രംഗത്തെത്തി.

സ്വന്തം കുടുംബത്തിലുള്ളവര്‍ക്ക് ഭാരതരത്നം കൊടുക്കാന്‍ തീരുമാനിച്ച കുടുംബത്തില്‍ നിന്നുവന്നയാളുടെതാണ് ഈ കമന്റ് എന്നായിരുന്നു കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ തിരിച്ചുള്ള പരിഹാസം.ഇതോടെ വടി കൊടുത്ത് അടി മേടിച്ച അവസ്ഥയിലാണ് രാഹുലിന്റെ അവസ്ഥ.രാ​ഹു​ലി​ന്‍റെ ട്വീ​റ്റ് റി​ട്വീ​റ്റ് ചെ​യ്തായിരുന്നു സ്മൃതിയുടെ പരിഹാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button