CinemaMollywoodNewsEntertainment

റെക്കോര്‍ഡ് നേട്ടവുമായി 100 കോടി ക്ലബ്ബില്‍ ഒടിയന്‍

 

മലയാള സിനിമാ ചരിത്രത്തില്‍ നൂറുകോടി കളക്ഷന്‍ ഏറ്റവും വേഗത്തില്‍ നേടുന്ന ചിത്രം എന്ന പദവി ഇനി ഒടിയന് സ്വന്തം. പ്രധാന റിലീസ് കേന്ദ്രങ്ങളില്‍ എല്ലാം തന്നെ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ഒടിയന്‍ കേവലം 30 ദിവസങ്ങള്‍ കൊണ്ടാണ് 100 കോടി കളക്ഷന്‍ നേടിയത്. കളക്ഷന്‍ റെക്കോഡുകളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് ഒടിയന്‍ ബോക്സ് ഓഫീസില്‍ ജൈത്രയാത്ര തുടരുകയാണ്.

റിലീസിന് മുന്‍പ് തന്നെ നൂറു കോടിയുടെ പ്രീ ബിസിനസ് നേടിയ ചിത്രത്തിന്. അതില്‍ 72 കോടി ടെലിവിഷന്‍ റൈറ്റ്, ബ്രാന്‍ഡിംഗ് റൈറ്റ്,തുടങ്ങിയ ഇനത്തില്‍ ലഭിച്ച ചിത്രം അതിന്റെ കൂടെ വേള്‍ഡ് വൈഡ് അഡ്വാന്‍സ് ബുക്കിങ് കൂടി കണക്കിലെടുത്താണ് 100 കോടി പ്രീ ബിസിനസ് നേടിയത്. അഡ്വാന്‍സ് ബുക്കിംഗ് തുകയോടൊപ്പം തിയേറ്റര്‍ കളക്ഷന്‍ കൂടി കൂട്ടുമ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ മാത്രം 100 കോടി നേടി. മുഴുവനായി ചിത്രത്തിന്റെ ബിസിനസ് 170 കോടി കഴിഞ്ഞു. ഇതോടെ സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പത്തു പണംവാരി ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഒടിയന്‍.

ഇതോടെ സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഒടിയന്‍.

ബാഹുബലി ( 600 കോടി ),
ബാഹുബലി- 2 (1000 കോടി )
2.0 ( 644 – still running ),
യന്തിരന്‍ ( 289 കോടി ) ,
കബാലി ( 286 കോടി ),
സര്‍ക്കാര്‍ (257 കോടി – still running )
കെ.ജി.എഫ് ( 200 കോടി)
മെര്‍സല്‍ (250 കോടി- still running ) ,
കാല (168 കോടി)

തുടങ്ങിയ ചിത്രങ്ങളുടെ നിരയിലേക്കാണ് ഒടിയന്‍ എത്തിയിരിക്കുന്നത് . ഇത് തീര്‍ത്തും മലയാള സിനിമയുടെഅഭിമാന നിമിഷമാണ്. പുതിയ കണക്കുതിരുത്തല്‍ പട്ടിക ബാക്കി വെച്ച് ഓടിയന്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിന് പുത്തന്‍ പ്രതീക്ഷയാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button