Latest NewsInternational

ചൈനയിലേയ്ക്കു യാത്ര ചെയ്യുന്ന പൗരന്മാരക്ക് ജാഗ്രതാ നിര്‍ദ്ദേശം

കാനഡ: കനേഡിയന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ട്രൂഡോ സര്‍ക്കാര്‍. ചൈനയിലേയ്ക്കു യാത്ര ചെയ്യുന്ന രാജ്യത്തെ പൗരന്മാര്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മയക്കു മരുന്ന് കടത്തലുമായി ബന്ധപ്പെട്ട് കനേഡിയന്‍ പൗരനെ ചൈന അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു ഈ സാഹചര്യത്തിലാണ് കാനഡയുടെ നിര്‍ദ്ദേശം.

36- കാരനായ റോബര്‍ട്ട് ലോയ്ഡ് ഷെലന്‍ ബെര്‍ഗാണ് ചൈനയില്‍ അസ്റ്റിലായത്. തുടര്‍ന്ന് നീണ്ട വിചാരണയ്ക്കു ശേഷം ഇയാളെ വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. അതേസമയം താന്‍ നിരപരാധിയാണെന്ന് ലോയ്ഡ് നിരവധി തവണ കോടതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വിചാരണ നടക്കുമ്പോള്‍ കനേഡിയന്‍ എംബസി ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്നു. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ലോയിഡിന് 10 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം കേസ് ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുമെന്നും വോയ്ഡിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button