Latest NewsInternational

ചരിത്ര ദൗത്യം കുറിച്ച് ചാംഗ് ഇ4 പേടകം : ചന്ദ്രനില്‍ വിത്ത് മുളപ്പിച്ചു

ബീയ്ജിങ്: ചരിത്ര ദൗത്യം കുറിച്ച് ചൈന. ചന്ദ്രനില്‍ വിത്ത് മുളപ്പിച്ചു. രാജ്യത്തിന്റെ ചാംഗ് ഇ4 പേടകത്തില്‍ ചന്ദ്രനില്‍ എത്തിച്ച വിത്ത് മുളപ്പിച്ചാണ് ചൈന ചരിത്രം കുറിച്ചിരിക്കുന്നത്. ചൈനീസ് നാഷണല്‍ സ്പൈസ് അഡ്മിനിസ്ട്രേഷനാണ് ഇതുമായ് ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടത്. ചന്ദ്രന്റെ ഇരുണ്ട പ്രദേശത്തേക്ക് ഒരു രാജ്യം നടത്തുന്ന ആദ്യ ദൗത്യമാണ് ചാംഗ് ഇ4.

ജനുവരി മൂന്നിനാണ് ചൈനീസ് ചാന്ദ്ര ദൗത്യ വാഹനം ചന്ദ്രന്റെ ഉപരിതലത്തില്‍ എത്തിച്ചേര്‍ന്നത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നടക്കുന്ന ആദ്യത്തെ ബയോളിജിക്കല്‍ പ്രവര്‍ത്തനമാണ് ഈ വിത്തുകള്‍ മുളച്ചത് എന്നാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം. മുന്‍പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെടി വളര്‍ന്നിട്ടുണ്ടെങ്കില്‍ കൃത്രിമ ജൈവിക അവസ്ഥയില്‍ ഒരു വിത്ത് ചന്ദ്രനില്‍ മുളക്കുന്നത് ആദ്യമായാണ്. ദീര്‍ഘകാല പദ്ധതികളില്‍ പുതിയ സംഭവം ഗുണകരമാകും എന്നാണ് ശാസ്ത്രലോകം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button