KeralaLatest NewsNewsഭക്തിപരമായ

ശബരിമലയില്‍ യുവതികളെ തടഞ്ഞത് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭക്തര്‍

ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞത് ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള അയ്യപ്പ ഭക്തര്‍. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ ഭാഗമായ ശ്രേയസ് കണാരന്‍, സുബ്രഹ്മണ്യന്‍, സജേഷ്, സുഭന്‍സ മിഥുന്‍ എന്നിവര്‍ക്കൊപ്പമാണ് ഷനിലയും രേഷ്മയും ദര്‍ശനത്തിനെത്തിയത്.

ആന്ധ്രയില്‍ നിന്നുള്ള അഞ്ചുപേരാണ് ആദ്യം യുവതികളെ തിരിച്ചറിഞ്ഞ് തടഞ്ഞത്. പോലീസ് ഇവരെ നീക്കം ചെയ്തു യുവതികളുമായി മുന്നോട്ട് പോയെങ്കിലും നീലിമലയില്‍ വെച്ച് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിക്ഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇവര്‍ ശരണംവിളികളുമായി നിലത്തിരുന്ന് യുവതികള്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞു. പേരിനുമാത്രം മലയാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. തീര്‍ത്ഥാടകരെ മുന്‍ നിര്‍ത്തി യുവതികളെ തടയുക എന്ന പുതിയ നീക്കത്തിന്റെ ഭാഗമാണിതെന്നാണ് പോലീസ് നിഗമനം. പ്രതിക്ഷേധക്കാരം കൈകാര്യം ചെയ്യുന്നത് പോലെ അന്യസംസ്ഥാന തീര്‍ത്ഥാടകരെ ബലം പ്രയോഗിച്ച് നീക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയായിരുന്നു പോലീസിന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button