Latest NewsIndia

രണ്ട്​ ശാസ്​ത്ര ചാനലുകളുമായി ദൂരദര്‍ശന്‍

ഡൽഹി : പുതിയ രണ്ട് ചാനലുകളുമായി ദൂരദര്‍ശന്‍. രാ​ജ്യ​ത്ത്​ ശാ​സ്​​ത്ര പുരോഗതി ല​ക്ഷ്യ​മിട്ടാണ് ​ പു​തി​യ ര​ണ്ട്​ ശാ​​സ്​​ത്ര ചാ​ന​ലു​ക​ള്‍ സം​പ്രേ​ഷ​ണം തു​ട​ങ്ങിയത് .നി​ല​വി​ല്‍ വാ​ര്‍​ത്ത, കാ​യി​കം, കൃ​ഷി, വിനോ​ദം തു​ട​ങ്ങി​യ പ്ര​ത്യേ​ക ചാ​ന​ലു​ക​ള്‍​ക്ക്​ പു​റ​മെ​യാ​ണ്​ ശാ​സ്​​ത്ര വി​ഷ​യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച്‌​ ഡി.​ഡി സ​യ​ന്‍​സ്, ഇ​ന്ത്യ സ​യ​ന്‍​സ്​ ചാ​ന​ലു​ക​ള്‍.

ശാ​സ്​​ത്ര സാങ്കേ​തി​ക വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച്‌​ തു​ട​ങ്ങു​ന്ന പു​തി​യ ചാ​ന​ലു​ക​ളു​ടെ ഉ​ദ്​​ഘാ​ട​നം ശാ​സ്​​ത്ര സാങ്കേതിക മ​ന്ത്രി ഹ​ര്‍​ഷ വ​ര്‍​ധ​ന്‍ നി​ര്‍​വ​ഹി​ച്ചു.ശാ​സ്​​ത്ര സം​ബ​ന്ധി​യാ​യ ഡോ​ക്യു​മെന്റ​റി​ക​ള്‍, ച​ര്‍​ച്ച​ക​ള്‍, ശാ​സ്​​ത്ര സ്​​ഥാ​പ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍, ശാ​സ്​​ത്ര​ജ്​​ഞ​രു​മാ​യു​ള്ള അ​ഭി​മു​ഖ​ങ്ങ​ള്‍, ശാ​സ്​​ത്ര വി​ഷ​യ​ങ്ങ​ളി​ലു​ള്ള ​ഹ്ര​സ്വ ചി​ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ 24 മ​ണി​ക്കൂ​റും സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ചാ​ന​ലു​ക​ളി​ല്‍ ദൃ​ശ്യ​മാ​വും.

shortlink

Related Articles

Post Your Comments

Related Articles


Back to top button