KeralaLatest News

കെഎസ് ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

തിരുവനന്തപുരം : ഗതാഗതമന്ത്രിയുമായി തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് കെഎസ് ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു. ആവശ്യങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കുമെന്ന് മന്ത്രിയില്‍ നിന്ന് ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ഗതാഗത സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരമുള്ള ഡ്യൂട്ടി പരിഷ്‌കരണം 21നകം നടപ്പാക്കുമെന്നും ശമ്ബള പരിഷ്‌കരണ ചര്‍ച്ചകള്‍ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുന്നതില്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ സമരം മാറ്റിയത്

അതേ സമയം സമരം നടത്തുന്നത് ഹെെക്കോടതി വിലക്കിയിരുന്നു. 2 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് പരിഹാരമായത്. ഇന്ന് അര്‍ദ്ധ രാത്രി മുതലാണ് സമരം നടത്താനിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button