KeralaLatest News

ഇന്ന് മുതല്‍ കെഎസ്ആര്‍ടിസിടിയില്‍ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കി. ബിഎംഎസ് ഒഴികെയുള്ള ജീവനക്കാരാണ് നോട്ടീസ് നല്‍കിയത്. അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌കാരം മൂലമുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, അപകടം ഉള്‍പ്പെടെയുണ്ടായി അവധിയില്‍ പ്രവേശിക്കുന്ന ജീവനക്കാരെ തിരിച്ചെടുക്കാത്ത നടപടി അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ച തുടങ്ങുക തുടങ്ങിയ ആവശ്യങ്ങളാണ് നോട്ടീസില്‍. നോട്ടീസ് നല്‍കിയ യൂണിയനുകളുമായി ഇന്ന് രാവിലെ പത്ത് മണിക്ക് എംഡി ടോമിന്‍ തച്ചങ്കരി ചര്‍ച്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button