Latest NewsUAE

യു.എ.ഇയില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് റൈഡില്‍ വച്ച് രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചു

ഫുജൈറ•ഫുജൈറയില്‍ യുവാവ് രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മയാണ് തന്റെ മകളെയും അനന്തിരവളെയും അമ്യൂസ്മെന്റ് പാര്‍ക്കില്‍ കൊണ്ട് പോയത്. പാര്‍ക്കിലെത്തിയ ശേഷം കുട്ടികള്‍ റൈഡുകളില്‍ കളിക്കാനായി പോകുകയും കുടുംബാംഗങ്ങള്‍ ഇരിക്കാനുള്ള സ്ഥലത്ത് ഇരിക്കുകയുമായിരുന്നു.

കുട്ടികള്‍ ഒരു റൈഡില്‍ ഇരിക്കുമ്പോള്‍, റൈഡ് ടെക്നീഷ്യന്‍ സീറ്റ് ക്രമീകരിക്കാനായി വന്നു.

റൈഡ് പൂര്‍ത്തിയാക്കാതെ കുട്ടികള്‍ മാതാപിതാക്കളുടെ അടുത്തേക്ക് ഓടി വന്നു. പരിഭ്രാന്തരായ കുട്ടി , തങ്ങളെ ഇരുവരെയും അയാള്‍ പീഡിപ്പിച്ചതായി മാതാപിതാക്കളോട് പറയുകയായിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close