Latest NewsUAEGulf

ഷാര്‍ജയില്‍ സഹപ്രവര്‍ത്തകയുടെ വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ എഞ്ചിനീയര്‍ ചോര്‍ത്തിയത് ഇങ്ങനെ ; ചോദ്യം ചെയ്തപ്പോള്‍ ഇതായിരുന്നു മറുപടി !

ഷാര്‍ജ: സഹപ്രവര്‍ത്തകയുടെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യമറയില്‍ സ് പെെ വെയര്‍ ആപ്ളീക്കേഷന്‍സ് സ്ഥാപിച്ച് അനുവാദമില്ലാതെ വ്യക്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഷാര്‍ജയില്‍ 30 കാരനായ യുവാവ് പിടിയിലായി. ചില സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് കൂടെ ജോലി ചെയ്യുന്ന എഞ്ചിനീയറുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സിസിടിവിയില്‍ സ് പെെ വെയര്‍ ആപ്ലീക്കേഷനുകള്‍ സ്ഥാപിക്കുകയും ഇവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ സ്വന്തം കമ്പ്യൂട്ടറിലേക്ക് ചോര്‍ത്തി.

സിസിടിവിയുടെ പ്രവര്‍ത്തനത്തില്‍ അപാകത കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹപ്രവര്‍ത്തകന്‍റെ പങ്ക് തെളിഞ്ഞത്. ഇയാള്‍ക്കെതിരെ അന്വേഷണ വാറണ്ട് പുറപ്പെടുവിച്ച് പോലീസ പീടികൂടിയപ്പോള്‍ വലിയൊരു ഹാര്‍ഡ് ഡിസ്കില്‍ ഇയാള്‍ സഹപ്രവര്‍ത്തകയുടെ വീട്ടിലെ ദൃശ്യങ്ങളും ചിത്രങ്ങളും ശേഖരിച്ച് വെച്ചതായി കണ്ടെത്തുകയായിരുന്നു.

എന്തിനാണ് ഇങ്ങനെ ചെയ്തെന്ന പോലീസ് ചോദ്യത്തിന് വെറുതെ വ്യകതിപരമായ വിനോദത്തിനായാണ് ദൃശ്യങ്ങള്‍ ചോര്‍ത്തിയതെന്നായിരുന്നു മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button