NattuvarthaLatest News

പി ആര്‍ ചരമവാര്‍ഷികാചരണം നാളെ സമാപിക്കും

കണ്ണൂര്‍ : സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ പി.ആര്‍ കുറിപ്പിന്റെ 18 ാം ചരമവാര്‍ഷികാചരണം 17 ന് വിളക്കോട്ടൂരില്‍ അനുസ്മരണ റാലിയോടെ സമാപിക്കും. രാവിലെ ഒന്‍പതിന് സമൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന തുടര്‍ന്ന് 10 ന് പുത്തൂരില്‍ എല്‍ജെഡി ജില്ലാ കമ്മിറ്റി യോഗം, 2.30 ന് സമൃതിമണ്ഡപത്തില്‍ നിന്നും കൊളുത്തുന്ന ദീപശിഖ സെന്‍ട്രല്‍ പൊയിലൂരില്‍ എത്തിക്കും.

വിളക്കോട്ടുരില്‍ സമാപന സമ്മേളനം എം.പി.വിരേന്ദ്രകുമാര്‍ എംപി ഉദ്ഘാടനം ചെയ്യും. എല്‍ജെഡി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രൊഫ്. സുശീല മൊറാല മുഖ്യാതിഥിയായിരിക്കും. ജില്ലാ പ്രസിഡണ്ട് കെ.പി.മോഹനന്‍ അധ്യക്ഷത വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button