CricketLatest NewsKeralaNewsIndiaSports

രഞ്ജി ട്രോഫി; ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം

 

കൃഷ്ണഗിരി: രഞ്ജി ട്രോഫിയില്‍ കേരളം-ഗുജറാത്ത് ക്വാര്‍ട്ടര്‍ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനത്തില്‍ 23 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയതിന് ശേഷം രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ കേരളം 171 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ ഗുജറാത്തിന്റെ വിജയലക്ഷ്യം 195 റണ്‍സായി.

പേസ് ബൗളിംഗിന് അനുകൂലമായ വിക്കറ്റില്‍ ലക്ഷ്യം മറികടക്കാന്‍ ഗുജറാത്ത് മികച്ച പോരാട്ടം കാഴ്ചവയ്‌ക്കേണ്ടി വരും. രണ്ടു ദിവസത്തിനിടെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ വീണത് 29 വിക്കറ്റുകളാണ്.യുവതാരം സിജോമോന്‍ ജോസഫിന്റെ അര്‍ധ സെഞ്ചുറിയും(56), ജലജ് സക്‌സേന പൊരുതിനേടിയ 44 റണ്‍സുമാണ് കേരളത്തിന് തുണയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button