CricketLatest News

കോഹ്‌ലിയുടെ മാസ്മരിക ഇന്നിംഗ്‌സ്: പ്രശംസയുമായി ഷെയ്ന്‍ വോണ്‍

അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ നിര്‍ണായക വിജയത്തിനു സുപ്രധാന പങ്കുവഹിച്ച വിരാട് കോഹ്ലിക്ക് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍. കോഹ്ലിയുടെ മറ്റൊരു മാസ്മരിക ഇന്നിങ്സ് എന്നാണ് താരം വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു വോണ്‍ കോഹ്‌ലിക്കു തന്റെ ആശംസ അറിയിച്ചത്. കോഹ്ലി എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണെന്നും അദ്ദേഹം കുറിച്ചു.

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഇന്നിംഗ്‌സിലാണ് ഇന്ത്യ കഴിഞ്ഞ ദിവസം വിജയിച്ചത്. കോഹ്ലിയുടെ അവസരോചിതമായ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്സിന് നെടുംതൂണായത്. 298 എന്ന വിജയ ലക്ഷ്യമായിരുന്നു ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ മറിക്കടക്കേണ്ടിയിരുന്നത്. കോഹ്‌ലിയുടെ സെഞ്ച്വറി കൂടി തികഞ്ഞപ്പോള്‍ 49.2 ഓവറില്‍ തന്നെ ഇന്ത്യ വിജയ ലക്ഷ്യത്തിലെത്തി. നാല് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button