KeralaLatest NewsNews

ശബരിമല ക്ഷേത്രം അടച്ച് കാട് വന്യമൃഗങ്ങള്‍ക്ക് വിട്ടു നല്‍കണം; അനിതാ നായരുടെ പ്രസ്താവന വിവാദത്തില്‍

പാലക്കാട്: ശബരിമല ക്ഷേത്രം അടച്ചുപൂട്ടി വന്യമൃഗങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായര്‍.

ശബരിമല ക്ഷേത്രത്തെ ചൊല്ലി തര്‍ക്കമുണ്ടാക്കുന്നതിന് പകരം ക്ഷേത്രം പൂട്ടി വന്യമൃങ്ങള്‍ക്ക് മാത്രമായി വിട്ടുനല്‍കണം. എല്ലായിടത്തും സ്ത്രീകള്‍ക്ക് തുല്യ അവകാശമുണ്ട്. സ്ത്രീകള്‍ കടക്കേണ്ട എന്നു പറയുന്ന ദൈവത്തെ നമുക്ക് ആവശ്യമുണ്ടോ എന്നും അനിത നായര്‍ ചോദിച്ചു. വിശ്വാസത്തിന്റെ പേരിലല്ല, തിരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് ശബരിമലയുടെ പേരില്‍ പ്രതിക്ഷേധവും സമരവുമെല്ലാം നടത്തുന്നതെന്നും ശബരിമല പോലുള്ള വിഷയങ്ങളില്‍ പല സാഹിത്യകാരന്മാരും മൗനം പാലിക്കുന്നത് വായനക്കാരെ നഷ്ടപ്പെടുമോ എന്ന ഭയത്താലാണെന്നും അനിതാ നായര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button