Latest NewsInternational

ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കാത്ത ജീവനക്കാർക്ക് ചാട്ടവാറടിയും നടുറോഡിൽ മുട്ടിലിഴയലും വിധിച്ച് കമ്പനി

സ്ത്രീകളടക്കമുള്ള ജീവനക്കാരെയാണ് പൊതുവഴിയിൽ മുട്ടിലിഴയിച്ചത്

ടാര്‍ഗറ്റ് കൈവരിക്കാന്‍ സാധിക്കാത്തതിനാല്‍ മനുഷ്യന്റെ ആത്മാഭിമാനം തന്നെ നഷ്ടമാകുന്ന രീതിയില്‍ ശിക്ഷ വിധിച്ച ചൈനീസ് കമ്പനി വിവാദത്തെ തുടർന്ന് അടച്ചു പൂട്ടി. ഒരു മാസം കമ്പനി നിര്‍ദേശിച്ച ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാൻ സാധിക്കാത്ത സ്ത്രീകളടക്കമുള്ള ജീവനക്കാരെയാണ് പൊതുവഴിയിൽ മുട്ടിലിഴയിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് ഇത് വിവാദമായത്.

കമ്പനിയുടെ പതാക പിടിച്ച്‌ മുന്നെ പോകുന്ന ആളുടെ പിന്നാലെയാണ് ജീവനക്കാര്‍ മുട്ടിലിഴഞ്ഞ് ചെല്ലുന്നത്. അവസാനം പൊലീസ് ഇടപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ശിക്ഷ അവസാനിപ്പിച്ചത്. ഈ നടപടി കണ്ട് ഞെട്ടി നില്‍ക്കുന്ന നാട്ടുകാരെയും വീഡിയോയില്‍ കാണാന്‍ സാധിക്കും. ചൈനീസ് കമ്പനികള്‍ ഇതാദ്യമായി അല്ല ഇത്തരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്.

മോശം പ്രകടന കാഴ്ചവെച്ച ജീവനക്കാരെ ചാട്ട കൊണ്ടടിക്കുന്ന വീഡിയോ മുന്‍പ് പുറത്തു വന്നിരുന്നു. സംഭവം വിവാദമായതോടെ ആണ് കമ്പനി പൂട്ടാന്‍ അധികൃതര്‍ തന്നെ തീരുമാനിച്ചത്. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button