KeralaLatest News

പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ വിളംബര ഘോഷയാത്ര ഇന്ന് നടക്കും

തൃശൂര്‍ :പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ തുടക്കംകുറിച്ചുകൊണ്ടുള്ള വിളംബരഘോഷയാത്ര വ്യാഴാഴ്ച വൈകിട്ട് നാലിന് നടക്കും. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ യാത്ര ഫ്‌ലാഗ്ഓഫ് ചെയ്യും.

സാഹിത്യ അക്കാദമി മുതല്‍ സംഗീത നാടക അക്കാദമി വരെയുള്ള ദൂരത്തില്‍ ഘോഷയാത്രയോടൊപ്പം സഞ്ചരിക്കുന്ന നാടകവും അരങ്ങേറും. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ നാല്‍പ്പത്തിയഞ്ചോളം വരുന്ന വിദ്യാര്‍ഥികള്‍ വിവിധ കഥാപാത്രങ്ങളായി ഘോഷയാത്രയോടൊപ്പം അണിചേരും.തുടര്‍ന്ന് സംഗീത നാടക അക്കാദമി അങ്കണത്തില്‍ സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ ഫെസ്റ്റിവല്‍ പതാക ഉയര്‍ത്തും.

20ന് സാംസ്‌കാരികമന്ത്രി എ കെ ബാലന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, പാലസ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വേദികള്‍. ആറ് വിദേശനാടകങ്ങളടക്കം 13 നാടകങ്ങളാണ് മേളയിലുണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button