Latest NewsIndia

ജെല്ലിക്കെട്ട്; 100 ലധികം പേര്‍ക്ക് പരിക്ക്

മധുര: തമിഴ്‌നാട്ടില്‍ നടന്ന ജെല്ലിക്കെട്ടിലുണ്ടായ അപകടത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്ക്. ഇതില്‍ 20 പേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. മധുരക്ക് സമീപം ആവണിയാപുരത്തും പാലമേടുമായി നടന്ന ജെല്ലികെട്ടിലാണ് അപകടം നടന്നത്. അഴിച്ച് വിട്ട കാളകൂറ്റന്മാരെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരുടെ ദേഹത്ത് കാളകൊമ്പുകള്‍ ആഴത്തില്‍ പതിച്ചു. ജെല്ലിക്കെട്ട് മത്സരത്തില്‍ 450 കാളകളും 550 കാളപിടിത്തക്കാരും പങ്കെടുത്തു. ഏറ്റവും അധികം കാളകളെ കീഴടക്കുന്നയാള്‍ക്ക് ഒമനി വാനും 2ഉം 3 ഉം സ്ഥാനക്കാര്‍ക്ക് സ്വര്‍ണ ചെയിനുമായിരുന്നു സമ്മാനം. മത്സരത്തില്‍ 9 കാളകളെ കീഴടക്കിയ മുത്തുപട്ടിയിലെ തിരുനാവക്കരശിനെയും ഏഴ് കാളകളെ കീഴടക്കിയ മുടക്കത്താനിലെ അറിവേല്‍ അമുദനെയും ആറുകാളകളെ കീഴടക്കിയ രഞ്ജിത്ത് കുമാര്‍, രാഘവപാണ്ടി എന്നിവരും മികച്ച കാളപിടുത്തക്കാരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button