Latest NewsKerala

‘മോദി ഇനിയും വരും കേരളത്തില്‍, പിണറായിക്കു കൂവലും മോദിക്കു കയ്യടിയുമാണ് വരാനിരിക്കുന്ന കേരളം സമ്മാനിക്കാന്‍ പോകുന്നത്’ -കെ.സുരേന്ദ്രന്‍

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനിടെ തുടര്‍ന്നുള്ള വാദപ്രതിവാദങ്ങളില്‍ പ്രതികരിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. തന്റെ ഫെയസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്രമോദിജിയുടെ ആദ്യ കേരളസന്ദര്‍ശനം തന്നെ എതിരാളികളെ തീര്‍ത്തും പരിഭ്രാന്തരാക്കിയിരിക്കുന്നു എന്നതാണ് ഇടതുവലതു നേതാക്കളുടെ പ്രതികരണങ്ങള്‍ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഇരുമുന്നണികളെയും പ്രസംഗത്തിലൂടെ മോദി വെള്ളം കുടുപ്പിച്ചിരിക്കുന്നു. ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാരിന്റെ ഹീനവും ലജ്ജാകരവുമായ നിലപാടിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പും തുറന്നുകാണിച്ചു’. സുരേന്ദ്രന്‍ പറഞ്ഞു.

‘മോദി ഇനിയും വരും കേരളത്തിലേക്ക്. പുതിയ അസ്ത്രങ്ങളുമായി. ഇനി രണ്ടിലൊന്നറിഞ്ഞിട്ടേ ബാക്കിയുള്ളൂ. ജനുവരിയിലെ മരം കോച്ചുന്ന തണുപ്പത്തേ ഇങ്ങനെ വിയര്‍ക്കാന്‍ തുടങ്ങിയാല്‍ ഏപ്രില്‍ മെയ് മാസത്തിലെ കൊടും ചൂടില്‍ ഇരുമുന്നണികളും കുറച്ചൊന്നുമായിരിക്കില്ല ഉഷ്ണിക്കേണ്ടി വരിക. പിണറായിക്കു കൂവലും മോദിക്കു കയ്യടിയുമാണ് വരാനിരിക്കുന്ന കേരളം സമ്മാനിക്കാന്‍ പോകുന്നതെന്നതിന്റെ ട്രെയിലറാണ് കൊല്ലത്ത് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

https://www.facebook.com/KSurendranOfficial/photos/a.640026446081995/2082067181877907/?type=3&__xts__%5B0%5D=68.ARCPsDJu8a10FqZ-J3Tia-R0NXiHLfd9bTHxfrRaZCmdaCFeBjuBhGgU1mozoJ011Pi-g1grPRfuSohLfihU_Q1ikaS9RS5_RLbiRU8U2UsEElY0CcUkbVJmdzqeO-fiFDYBWY2clvIQs-rTcDJdpMrX6LmKsE-oZNv5aAGHQXREje-jerlLHoRFU-DaRvj9Lxkkj-dfHcf7tlSWBi_qdhC-Kv13sPppDxRVzSkadDXW0u3V-mvuHSfmkvISYQ5nygg1IyA7L3B6rrz-4r03KFq25aN0966vOIwpclEEwnREIu5L3X5z7NqaoPLNJT2gezncqIE10p8HU_f-rT-79RXM8w&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button