Latest NewsUAENews

ഷാര്‍ജയില്‍ സുഡാനി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ഇന്ത്യന്‍ യുവതിയും മകളും ഗുരുതരാവസ്ഥയില്‍

ഷാര്‍ജ: ഷാര്‍ജയില്‍ 46കാരനായ സുഡാനി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. 33കാരിയായ ഇന്ത്യന്‍ യുവതിയും മകളും ഗുരുതരാവസ്ഥയില്‍. ഷാര്‍ജയിലെ അല്‍ ബുറ്റിന പ്രദേശത്ത് ഒരു കെട്ടിടത്തിലാണ് സംഭവം

പോലീസിന് ലഭിച്ച ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരും സിഐഡികളും അടങ്ങുന്ന സംഘം എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവതിയെയും മകളെയും കണ്ടത്. സമീപത്തായി മറ്റൊരു സുഡാനി യുവാവിനെ മരിച്ച നിലയിലും കണ്ടെത്തി. സംഭവസ്ഥലത്ത് കത്തിയുമായി കണ്ട മറ്റൊരു സുഡാനി യുവാവ് പിന്നീട് പോലീസില്‍ കീഴടങ്ങി. കൊലപാതകത്തിനും അക്രമത്തിനും പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

യുവതിയെ അല്‍ കുവൈറ്റ് ആസ് പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് ഐസിയുവിലേക്ക് മാറ്റി. മകള്‍ അല്‍ഖാസിമി ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച സുഡാനി യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു. കൊലപാതകിയെ കണ്ടെത്തുന്നതിനും മരണത്തിന്റെ കാരണം അറിയുന്നതിനും പോലീസ് അന്വേഷണം തുടങ്ങി.സുഡാന്‍ സ്വദേശി തന്നെ കുറ്റം ചെയ്തതായി പോലീസ് സംശയിക്കുന്നു. കത്തിയില്‍ നിന്ന് വിരലടയാളങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇയാള്‍ കീഴടങ്ങിയത്. എന്നിരുന്നാലും, സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയാലെ വിശദാംശങ്ങള്‍ മനസിലാകൂ.

നാഗ്രി അല്‍ ഷെയ്ക്ക് എഡ്രിസ് എന്ന യുവതിയാണ് ആക്രമണത്തില്‍ പരിക്കേറ്റു കഴിയുന്നതെന്നും ഇവര്ഡ ദുബായിലെ ഒരു കമ്പനിയില്‍ ജീവനക്കാരിയാണെന്നും പിന്നീട് വിവരം ലഭിച്ചു. യുവതിയുടെ കഴുത്തിലും വയറ്റിലുമാണ് കുത്തേറ്റിട്ടുള്ളതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button