Latest NewsKerala

ഗതാഗത കുരുക്കുകളില്‍പ്പെടാതെ വഴികാട്ടാന്‍ ട്രാഫിക് പോലീസിന്റെ പുതിയ സംവിധാനം

സിറ്റി ട്രാഫിക് പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും നിങ്ങള്‍ക്ക് ഇനി മൊബൈല്‍ ഫോണിലൂടെ അറിയാം. ഗതാഗതക്കുരുക്ക്, ഡൈവര്‍ഷന്‍സ്, മുന്നറിയിപ്പുകള്‍ തുടങ്ങി എല്ലാം തത്സമയം ട്രാഫിക് പോലീസില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ‘Qkopy’ എന്ന മൊബൈല്‍ ആപ്പ് പ്ലാറ്റ് ഫോമിലൂടെ ട്രാഫിക് പോലീസ് സേവനമൊരുക്കുകയാണ്. . നിലവില്‍ തിരുവനന്തപുരം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് ഈ സേവനം ലഭ്യമാകുക.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

സിറ്റി പോലീസ് ട്രാഫിക് പോലീസ് അലര്‍ട്ട് നമ്പര്‍ സേവ് ചെയ്തശേഷം പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ Qkopy മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യണം. ഈ ആപ്പിലൂടെ മൊബൈലിലേക്ക് നഗരത്തിലെ ഗതാഗതക്കുരുക്ക് (Traffic Jam), വഴി തിരിച്ചുവിടലുകള്‍ (Traffic Diversions) തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി ലഭിക്കും.

നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ മുന്‍കൂട്ടി അറിയാനും അതനുസരിച്ച് യാത്രകള്‍ ക്രമപ്പെടുത്താനും ഈ സംവിധാനം സഹയായകമാണ്. ട്രാഫിക് സംബന്ധമായ സംശയങ്ങള്‍ ചോദിക്കാനും , ട്രാഫിക് നിയമലംഘനങ്ങള്‍ , ട്രാഫിക് ബ്ലോക്കുകള്‍ എന്നിവ അറിയിക്കാനുമുള്ള ചാറ്റ് സംവിധാനവും ഇതിലൂടെ പ്രദാനം ചെയ്യുന്നു. കൂടാതെ അപകടരഹിതമായ യാത്രകള്‍ക്കായുള്ള സുരക്ഷാമാര്‍ഗങ്ങളും, ബോധവല്‍ക്കരണ സന്ദേശങ്ങളും ലഭ്യമാകും.

തിരുവനന്തപുരം: +91 94979 02341
Or Click: http://qk.gl/citytraffictrivandrum

കോഴിക്കോട്: +91 94979 75656
OR Click http://qk.gl/citytraffickozhikode

കേരളത്തിലെ മറ്റു ജില്ലകളിലും ഉടന്‍തന്നെ ഈ സൗകര്യം ലഭ്യമാകുന്നതാണ്.

#keralapole #keralatrafficpolice #Qkopyapp #trafficsafety

shortlink

Related Articles

Post Your Comments

Related Articles


Back to top button