Latest NewsBikes & ScootersAutomobile

സുരക്ഷയ്ക്ക് മുൻ‌തൂക്കം : പുതിയ ഹീറോ എച്ച്എഫ് ഡീലക്‌സ് നിരത്തിലേക്ക്

സുരക്ഷയ്ക്ക് മുൻ‌തൂക്കം നൽകികൊണ്ട് കമ്യൂട്ടര്‍ ബൈക്ക് ശ്രേണിയിൽ പുതിയ എച്ച്എഫ് ഡീലക്‌സ് വിപണിയിൽ എത്തിച്ച് ഹീറോ മോട്ടോർകോർപ്. 2019 ഏപ്രില്‍ ഒന്നിന് ശേഷം പുറത്തിറങ്ങുന്ന 125 സിസിക്ക് താഴെ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് കോംബി ബ്രേക്കിങ്ങും, 125 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് എബിഎസ് സംവിധാനവും നിര്‍ബന്ധമാക്കിയതിന്റെ സാഹചര്യത്തിൽ കമ്പനി ഉൾപ്പെടുത്തിയ ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സംവിധാന(ഐ.ബി.എസ്)മാണ് ഈ ബൈക്കിലെ പ്രധാന പ്രത്യേകത.

മുമ്പുണ്ടായിരുന്ന 110 എംഎം ഡ്രംബ്രേക്കിന് പകരം 130 എംഎം ഡ്രം ആണ് ഇപ്പോൾ ഉൾപ്പെടുത്തിയത്. ബ്രേക്കിങ് ഡിസ്റ്റന്‍സ് കുറയ്ക്കുവാൻ ഇത് സഹായിക്കുമെന്ന് ഹീറോ അവകാശപ്പെടുന്നു.ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും, ഗിയര്‍ വാര്‍ണിങ് ലൈറ്റ്, സൈഡ് സ്റ്റാന്റ് അലേര്‍ട്ട്, അലോയി വീലുകൾ മറ്റു സവിശേഷതകൾ. ഡിസൈനിലും,എൻജിനിലും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

ബ്ലാക്ക്-ബ്ലൂ, ബ്ലാക്ക്-റെഡ്, ബ്ലാക്ക്-പര്‍പ്പിള്‍, ഹെവി ഗ്രേ-ബ്ലാക്ക്, ഹെവി ഗ്രേ-ഗ്രീന്‍ എന്നീ അഞ്ച് ഡ്യുവല്‍ ടോണ്‍ കളറുകളിലെത്തുന്ന പുതിയ എച്ച്എഫ് ഡീലക്‌സിന് 49,067 രൂപയാണ് എക്‌സ്‌ഷോറൂം വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button