Latest NewsInternational

യു.എന്നില്‍ മൂന്നില്‍ ഒന്ന് സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നു

യു.എന്‍:‍ യു.എന്നിലെ വനിത ഉദ്യോഗസ്ഥരില്‍ മൂന്നിലൊരു ഭാഗവും ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. യു.എന്നിനു വേണ്ടി പ്രഫഷണല്‍ സര്‍വീസ് കമ്പനിയായ ഡിലോയിട്ട് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കഴിഞ്ഞ നവംബര്‍ മാസത്തിലാണ് സര്‍വേ നടത്തിയത്. ഈ സര്‍വേയില്‍ യു.എന്‍ ഉദ്യോഗസ്ഥരില്‍ 17 ശതമാനം പേര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളു. എങ്കിലും ഫലം ആശങ്കകള്‍ക്ക് വഴി വെക്കുന്നതായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു.

30364 പേര്‍ പങ്കെടുത്ത സര്‍വേയില്‍ 33 ശതമാനം വനിതാ ഉദ്യോഗസ്ഥരും കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു തവണയെങ്കിലും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട് എന്ന് വെളുപ്പെടുത്തി. ആരോപണ വിധേയരായവരില്‍ മൂന്നില്‍ രണ്ട് പേരും പുരുഷന്മാര്‍ ആണ്. കൂടതെ നാലില്‍ രണ്ടുപേര്‍ മാനേജര്മാരോ അല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരോ ആണ്. ഞെട്ടിക്കുന്ന വിവരങ്ങളാണിതെന്നും യു.എന്നിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും യു.എന്‍ സെക്രട്ടറി ജനറല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button