KeralaLatest NewsNews

എംജി സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പ് നല്‍കിയില്ല; സമരം ശക്തം

എസ്എഫ്ഐ നടത്തുന്ന സമരം

കോട്ടയം: ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ എം ജി സര്‍വ്വകലാശാലയില്‍ നടത്തുന്ന സമരം എട്ട് ദിവസം പിന്നിട്ടിട്ടും ഫെലോഷിപ്പ് ഇതുവരെ നല്‍കിയിട്ടില്ല. എംജി സര്‍വ്വകലാശാലയില്‍ എംഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പ് ഇതുവരെയും നല്‍കിയിട്ടില്ല എന്ന് മാത്രമല്ല പിഎച്ച്ഡി ചെയ്യുന്നവര്‍ക്കുള്ള ഫെലോഷിപ്പ് നാല് വര്‍ഷമായി കിട്ടുന്നില്ല.

ഫണ്ടില്ലാത്തതിനാലാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന തുക ഫെലോഷിപ്പായി നല്‍കാന്‍ കഴിയാത്തതെന്നാണ് സര്‍വ്വകലാശലയുടെ വിശദീകരണം. സിനിമ നിര്‍മ്മിക്കാനും കെട്ടിടം ഉയര്‍ത്താനും ശ്രമിക്കുന്ന സര്‍വ്വകലാശാല കുട്ടികള്‍ക്കുള്ള ഫെലോഷിപ്പ് മനപൂര്‍വ്വം പിടിച്ച് വച്ചിരിക്കുന്നുവെന്നാണ് എസ്എഫ്ഐ യുടെ ആക്ഷേപം.

സമരത്തെ തുടര്‍ന്ന് എംഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസം 2000 ഫെലോഷിപ്പ് നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. എന്നാല്‍ 5000 രൂപ വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍വ്വകലാശാല നിലപാട്. സര്‍വ്വകലാശാല സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വിദ്യാര്‍ത്ഥികള്‍ സഹകരിക്കണമെന്നും വിസിയുടെ ചുമതലയുള്ള ഡോ സാബു തോമസ് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് എസ്എഫ്ഐ യുടെ പ്രഖ്യാപിച്ചത്.

shortlink

Post Your Comments


Back to top button