Jobs & VacanciesLatest NewsEducation & Career

വനിതാ കമ്മീഷനിൽ എഡിറ്റോറിയൽ അസിസ്റ്റന്റ് : കരാർ നിയമനം

കേരള വനിതാ കമ്മീഷനിൽ എഡിറ്റോറിയൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബിരുദത്തോടൊപ്പം ജേർണലിസത്തിൽ ഡിപ്ലോമ, പി.ആർ.ഡി യുടെ മീഡിയ ലിസ്റ്റിലുള്ള സ്ഥാപനങ്ങളിൽ രണ്ടു വർഷത്തിൽ കുറയാത്ത എഡിറ്റോറിയൽ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. മലയാളം ടൈപ്പിംഗ്, വെബ് ഉപയോഗം എന്നിവ അറിഞ്ഞിരിക്കണം. പ്രായപരിധി-36 വയസ്സ്, പ്രതിമാസ ശമ്പളം-14,000 രൂപ. അപേക്ഷയോടൊപ്പം ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്ക് സമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ ഈ മാസം 24-നകം ലഭ്യമാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button