KeralaLatest NewsCrime

കഞ്ചാവുമായി യുവാവ് പിടിയില്‍

പാലക്കാട്: അഞ്ച് ഗ്രാം ഹാഷിഷ് ഓയിലും 100 ഗ്രാം കഞ്ചാവുമായി കോട്ടയം സ്വദേശി പാലക്കാട് എക്‌സൈസ് സ്‌ക്വാഡ് സംഘത്തിന്റെ പിടിയിലായി . കാഞ്ഞിരപ്പള്ളി കൂട്ടിക്കല്‍ പുത്തന്‍പറമ്ബില്‍ വീട്ടില്‍ അനസിനെയാണ് (28) ഒലവക്കോട് നടത്തിയ പരിശോധനയില്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്.

വിശാഖപട്ടണത്തിന് സമീപത്തെ ടുണിയില്‍ കഞ്ചാവ് ലോബിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നയാളാണ് അനസെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ചാവിന്റെയും ഹാഷിഷിന്റെയും മൊത്തവിതരണക്കാരന് സാമ്പിള്‍ കൈമാറി കരാറുറപ്പിക്കാന്‍ വരുന്ന വഴിയാണ് അനസിനെ പിടികൂടിയതെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button