Latest NewsKeralaIndia

ഭർത്താവു മരിച്ച യുവതിക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം; കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടു

റോഡരികിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും നാല് മക്കള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്

കൊച്ചി ; എറണാകുളം പാമ്പാക്കുടയിൽ യുവതിയ്ക്കും,മക്കൾക്കും നേരെ ആസിഡ് ആക്രമണം. ഒരു കുട്ടിയുടെ കാഴ്ച്ച നഷ്ടപ്പെട്ടു. നെയ്ത്തുശാലപ്പടിയില്‍ റോഡരികിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും നാല് മക്കള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ വീടിന് കഴിഞ്ഞ ദിവസം ഉച്ചയോടെ ആരോ തീവെച്ചിരുന്നു. ഈ സമയം സ്മിതയും,കുട്ടികളും സ്ഥലത്തില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. എന്നാൽ വീട്ടുപകരണങ്ങൾ കത്തിനശിച്ചിരുന്നു.

സംഭവ ദിവസം രാത്രി സ്മിതയും കുട്ടികളും ഇതേ വീട്ടിലാണ് കിടന്നുറങ്ങിയത്. തുടർന്ന് അന്ന് പുലർച്ചെയാണ് ജനലിലൂടെ ആരോ ആസിഡ് ഒഴിച്ചത്. സംഭവ ദിവസം രാത്രി സ്മിതയും കുട്ടികളും ഇതേ വീട്ടിലാണ് കിടന്നുറങ്ങിയത്. യുവതിയും, മക്കളും കോട്ടയം ഇ എസ് ഐ യിൽ ചികിത്സയിലാണ്.സ്മിതയുടെ മക്കളിൽ ഒരാളുടെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടു. ഒൻപത്,ഏഴ്,ആറ് ക്ലാസ്സുകളിൽ പഠിക്കുകയാണ് സ്മിതയുടെ മക്കൾ. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി  പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button