Latest NewsKerala

ആലപ്പാട് കരിമണൽ ഖനനം: വിഎസിന്‍റെ നിലപാടിനെതിരെ സിപിഎം

തിരുവനന്തപുരം: ആലപ്പാട് കരിമണൽ ഖനനവുമായി ബന്ധപെട്ടു മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്റെ നിലപാടിനെതിരെ സിപിഎം. കരിമണൽ ഖനനം പൂർണ്ണമായി നിർത്തേണ്ടതില്ലെന്നും ഖനനം പൂർണ്ണമായി നിർത്തിയാൽ ഐആർഇ പൂട്ടേണ്ടിവരുമെന്നു സിപിഎം വ്യക്തമാക്കി. പ്രദേശവാസികളുടെ ആശങ്കകൾ സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്നും സമരം അവസാനിപ്പിക്കാൻ തുടർ ചർച്ചകൾ വേണമെന്നും സിപിഎം ആവശ്യപെട്ടു.

ആലപ്പാട്ടെ തീരദേശത്തുള്ള കരിമണല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നായിരുന്നു വിഎസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ജനിച്ച മണ്ണില്‍ ജീവിക്കണം എന്ന ആലപ്പാട്ടുകാരുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു. വിദഗ്ധ സമിതി റിപ്പോർട്ട് നൽകുന്നത് വരെ സീവാഷിംഗ് വഴിയുള്ള ഖനനം മാത്രം നിർത്തിവയ്ക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം.ഖനനം പൂർണ്ണമായി നിർത്തിവയ്ക്കുകയും തുടര്‍പഠനം നടത്തിയതിന് ശേഷം മാത്രം ഖനനം തുടരണം എന്നായിരുന്നു വിഎസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button