NattuvarthaNews

രൂക്ഷമായ തീരമിടിയല്‍; മയ്യഴിവാസികള്‍ ആശങ്കയില്‍

 

മയ്യഴി:  നാദാപുരം ഉമ്മത്തൂര്‍ ഭാഗത്ത് പുഴയുടെ തീരമിടിയുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു. ഉമ്മത്തൂര്‍ തോടാല്‍, പതിനഞ്ചുമഠം ഭാഗങ്ങളിലാണ് വലിയ തോതില്‍ കരഭാഗം ഇടിഞ്ഞ് പുഴയില്‍ പതിക്കുന്നത്. ഹെക്ടര്‍ കണക്കിന് കൃഷിഭൂമിയാണ് ഇത്തരത്തില്‍ പുഴ കവരുന്നത്.

മഴക്കാലത്ത് അതിരൂക്ഷമായാണ് കരഭാഗം ഇടിയുന്നത്. കാര്‍ഷിക വിളകളും മറ്റും മണ്ണിനൊപ്പം പുഴയിലേക്ക് പതിക്കുകയാണ്. പ്രദേശത്തെ നിരവധിപേരുടെ കൃഷിസ്ഥലം ഇത്തരത്തില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. ഇവിടെ നിന്ന് ഏതാനും മീറ്ററുകള്‍ക്കപ്പുറം നിരവധി വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. പുഴ സംരക്ഷണ നടപടികള്‍ എങ്ങുമെത്താത്തതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

വര്‍ഷങ്ങളായി നാട്ടുകാര്‍ അധികൃതര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. തീരം ഇടിയുന്നത് തടയാന്‍ ഏതാനും വര്‍ഷം മുമ്പ് മുളത്തൈകള്‍ വെച്ചുപിടിപ്പിച്ചെങ്കിലും കനത്ത കാലവര്‍ഷത്തില്‍ ഇവയില്‍ പലതും ഒഴുകിപ്പോയി. അവശേഷിക്കുന്ന ഭൂമി കൂടി നഷ്ടമാകുമാ എന്ന ഭയത്തിലാണ് പ്രദേശവാസികള്‍.

shortlink

Post Your Comments


Back to top button