Latest NewsIndia

ആന്‍ഡമാനിലേക്കുള്ള ഈ വിമാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്

 

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്ക് വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് ഗോഎയര്‍, ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്ക്. ഇരുകമ്പനികളുടെയും എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ക്കാണ് പോര്‍ട്ട് ബ്ലയറിലേക്കു പറക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയത്.

പ്രാറ്റ് ആന്റ് വിനി എന്‍ജിനുകള്‍ ഘടിപ്പിച്ചിരിക്കുന്ന ഈ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി തകരാര്‍ സംഭവിക്കുമെന്നതാണ് വിലക്കിനു കാരണമായി വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. ഈ മാസം എട്ടിന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനങ്ങളിലെ തകരാറുകള്‍ കണ്ടെത്തി അതിവേഗം പരിഹരിക്കാനും ഇന്‍ഡിഗോ, ഗോ എയര്‍ വിമാന കമ്പനിയോട് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button