Latest NewsIndia

ലോക്സഭ തെരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധിക്ക് രഘുറാം രാജന്റെ പിന്തുണ

മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘു റാം രാജനുമായി രാഹുല്‍ ഗാന്ധി ഈയടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തി.

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധിക്ക് കൈ കൊടുത്ത് മുൻ റിസേർവ് ബാങ്ക് ഗവർണ്ണർ രഘുറാം രാജനും. ഇലക്ഷന് പ്രകടന പത്രിക തയ്യാറാക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരവധി വിദഗ്ധരെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രകടന പത്രിക തയ്യാറാക്കുന്നതിന് വേണ്ടി മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘു റാം രാജനുമായി രാഹുല്‍ ഗാന്ധി ഈയടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തി.

ദുബായ് യാത്രക്കിടയിലായിരുന്നു രാഹുല്‍ ഗാന്ധി രഘുറാം രാജനെ ബന്ധപ്പെട്ടതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ചര്‍ച്ചയുടെ ഭാഗമായി തൊഴിലില്ലായ്മയെ മറികടക്കുന്നതിനെ കുറിച്ചുള്ള കുറിപ്പ് രഘുറാം രാജന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കി.രണ്ടാം യുപിഎ സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി രഘുറാം രാജന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 ആഗ്‌സ്ത് മുതല്‍ 2013 സെപ്തംബര്‍ വരെയായിരുന്നു കാലയളവ്.

2016ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം രഘുറാം രാജന്‍ ചിക്കാഗോയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസിലേക്ക് പ്രവര്‍ത്തന കേന്ദ്രം മാറ്റിയിരുന്നു. പ്രധാനമായും രണ്ട് വിഷയങ്ങളെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കാനൊരുങ്ങുന്നത്. തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുക, കാര്‍ഷിക മേഖല എന്നീ രണ്ട് പ്രധാനവിഷയങ്ങളിലാണ് പ്രകടന പത്രിക കൂടുതല്‍ ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button