Latest NewsKerala

കല്യാണ്‍ ജ്വല്ലറിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം ; രണ്ട് പേര്‍ അറസ്റ്റില്‍

കോയമ്ബത്തൂര്‍:  കല്യാണ്‍ ജ്വല്ലറിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന രണ്ടുപേരെ ആന്ധ്രപൊലീസ് പിടികൂടി. അഹമ്മദ് സലീം, അമ്മ ഷമ എന്നിവരെയാണ് പിടികൂടിയത്. രണ്ടുകിലോയോളം സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഇവരെ ഉടന്‍ തമിഴ്നാട് പൊലീസിന് കൈമാറും. ഒരു കോടിയോളം രൂപ വിലമതിക്കുന്ന കവര്‍ച്ചയുടെ ആസൂത്രകനായ ഫിറോസിന്‍റെ അമ്മയും സഹോദരനുമാണ് തിരുപ്പതി റെയില്‍വെ സ്റ്റേഷനില്‍ വച്ച്‌ പിടിയിലായ ഇവര്‍.

ഫിറോസിനെ കഴിഞ്ഞ ദിവസം ആന്ധ്രപൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാളില്‍ നിന്ന് മോഷണ വസ്തുക്കള്‍ ഒന്നും കണ്ടെടുത്തിയിരുന്നില്ല. ഫിറോസില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടംഗ സംഘത്തെ പിടികൂടിയത്. തമിഴ്നാട് തിരുവളളൂര്‍ സ്വദേശികളാണ് ഇവര്‍. അറുപത് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ ഇവരുടെ കൈവശമുണ്ടായിരുന്നു.

തിരുപ്പതി ഡിഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. കസ്റ്റഡിയിലുളളവരെ ഉടന്‍ വിട്ടുകിട്ടുമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button