KeralaLatest News

വീട്ടമ്മയ്ക്കും നാല് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം : രണ്ടാം ഭര്‍ത്താവ് പിടിയില്‍

കൊച്ചി: വീട്ടമ്മയ്ക്കും നാല് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവത്തിൽ രണ്ടാം ഭര്‍ത്താവ് പിടിയില്‍. കൊച്ചി രാമമംഗലത്ത് ഒറ്റമുറി വീട്ടില്‍ താമസിച്ചുവന്ന വീട്ടമ്മയുടെ രണ്ടാം ഭര്‍ത്താവ് റെനിയാണ് അറസ്റിലായത്. രാമമംഗലം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അതിദാരുണമായ സംഭവം. വീട്ടില്‍ ഉറങ്ങിക്കിടന്ന സ്മിതയ്ക്കും നാല് പെണ്‍മക്കള്‍ക്കും നേരെയുണ്ടായ ആക്രമണത്തിൽ . 14 വയസുള്ള മകളുടെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കുട്ടിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തുവന്നെങ്കിലും കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പിന്നീട് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button