Latest NewsKuwait

സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ എടുത്തു മാറ്റാന്‍ ഈ ഗള്‍ഫ് രാജ്യം

കുവൈറ്റ് സിറ്റി : സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ നിര്‍ത്തലാക്കാനൊരുങ്ങി കുവൈറ്റ്. ജനസംഖ്യാ ക്രമീകരണ പദ്ധതിയിലൂടെ ഇതിന് ബദലായി മറ്റൊരു സംവിധാനം നടപ്പിലാക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. നേരത്തേ വിസ കച്ചവടവും മനുഷ്യക്കടത്തും പ്രതിരോധിക്കാന്‍ പല മാര്‍ഗങ്ങളും കുവൈറ്റ് സര്‍ക്കാര്‍ സവീകരിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം.

സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഇല്ലാതാകുന്നതോടെ ഐഎല്‍ഒ പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ റാങ്കിങ്ങില്‍ മുകളിലെത്താന്‍ കുവൈത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് . കഫാല സമ്പ്രദായം ഒഴിവാക്കാനുള്ള നിര്‍ദേശത്തിനു ഗവണ്മെന്റ് പച്ചക്കൊടി കാട്ടിയതായാണ് സൂചന .

അഞ്ചു വര്‍ഷത്തിനുള്ളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വദേശി വല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജനസംഖ്യാക്രമീകരണപദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കത്തിന് അധികൃതര്‍ ലക്ഷ്യമിടുന്നത്. അതൊകൊണ്ടു തന്നെ ജനസംഖ്യാക്രമീകരണപദ്ധതിയുമായി ചേര്‍ന്നു പോകുന്നതായിരിക്കും സ്‌പോണ്‍സര്‍ഷിപ്പിനു പകരം നടപ്പാക്കുന്ന സംവിധാനമെന്നും സൂചനയുണ്ട്. കൂടാതെ കഫീല്‍ സമ്പ്രദായം അടിമവ്യവസ്ഥക്ക് തുല്യമാണെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button