Latest NewsGulf

കുവൈറ്റിലും സ്വദേശിവത്ക്കരണം ശക്തമാക്കുന്നു

കുവൈറ്റ് സിറ്റി:രാജ്യത്ത് സര്‍ക്കാര്‍ പൊതുമേഖലയില്‍ നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണത്തിന് പിന്നാലെ ; സ്വകാര്യ മേഖലയിലും സ്വദേശിവത്കരണത്തിന് സര്‍ക്കാര്‍; നടപടികളാരംഭിച്ചു. ഇത് സംബന്ധിച്ചു വിദഗ്ധ സമിതികളുടെ വിശദമായ പഠന റിപ്പോര്‍ട്ട് സാമൂഹ്യ സാമ്പത്തിക വികസന വകുപ്പ് മന്ത്രി മറിയം അല്‍ അഖീല്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ പൊതുമേഖലയില്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനും വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ പൊതുമേഖലയില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം പൂര്‍;ത്തിയാക്കുന്നതിനുമാണ് മന്ത്രിയുടെ നിര്‍ദേശം

കൂടാതെ സ്വകാര്യ മേഖലയിലും വിദേശികള്‍ കയ്യടക്കിയിരിക്കുന്ന തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി നീക്കി വാക്കുന്നതിനുമാണ് തീരുമാനം. ഭരണ നിര്‍വഹണ തസ്തികകള്‍ സ്വകാര്യ മേഖലയില്‍ പൂര്‍ണമായും സ്വദേശികള്‍ക്കായി ഉറപ്പ് വരുത്തുകയാണ് സര്‍ക്കാരിന്റ ലക്ഷ്യം

സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം വിജയകരമായി നടപ്പിലാക്കുന്നതിന് നിലവില്‍ രാജ്യത്ത് തുടരുന്ന വിദേശികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന നിരവധി പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

രാജ്യം നേരിടുന്ന ഏറ്റവും നിര്‍ണായകമായ ജനസംഖ്യ അസന്തുലന പ്രതിസന്ധിക്ക് പരിഹാരം,കൂടാതെ വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം,മനുഷ്യക്കടത്ത്, തുടങ്ങിയ ഗുരുതരമായ വിഷയങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ഈ വിഷയങ്ങള്‍ അതീവ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നതിനും അടിയന്തിര പരിഹാരം കാണുന്നതിനുമാണ് മന്ത്രിയുടെ നിര്‍ദേശം.

എന്നാല്‍ സര്‍ക്കാര്‍; പൊതുമേഖലയില്‍ തുടര്‍ന്ന് സ്വകാര്യ മേഖലയിലും സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കുന്നതോടെ നിലവില്‍; രാജ്യത്ത് തുടരുന്ന നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button