Latest NewsKerala

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്കെത്തുന്നു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുതവണ കൂടി ഉടന്‍ കേരളത്തിലെത്തും. 27-ലെ തൃശൂര്‍ റാലിക്കുശേഷം കൊല്ലത്ത് ചൊവ്വാഴ്ച എന്‍ഡിഎ റാലിയിലും പങ്കെടുത്ത് മടങ്ങിയ മോദി മൂന്നാം റാലിയില്‍ പങ്കെടുക്കാനാണ് വരുന്നത്. തീയതിയും സ്ഥലവും നിശ്ചയിച്ചിട്ടില്ല. ഫെബ്രുവരി പകുതിയോടെയാകാനാണ് സാധ്യത. പത്തനംതിട്ടയും തിരുവനന്തപുരവുമാണ് പരിഗണനയില്‍. നേരത്തേ, ആദ്യറാലി പത്തനംതിട്ടയിലാണ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് വേദി കൊല്ലത്തേക്ക് മാറ്റി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി രാജ്യത്ത് 100 റാലികളിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുക. അതിന്റെ ഭാഗമായാണ് കേരളത്തില്‍ മൂന്നെണ്ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button