Latest NewsTechnology

ഇനി വരാന്‍ പോകുന്നത് കൊതുകില്ലാത്ത ലോകം? കൊതുകിനെ തുരത്താന്‍ ഗൂഗിള്‍

കൊതുകുകളെ ഭൂമിയില്‍ നിന്ന് ഇല്ലാതെയാക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്ന് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്. കൊതുകുകള്‍ പൂര്‍ണമായി നശിക്കുന്നതോടെ കൊതുക്ജന്യ രോഗങ്ങളായ ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും തുടച്ച് നീക്കാനാവുമെന്ന് ആല്‍ഫബെറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശാസ്ത്രസംഘം പറയുന്നു.

സന്‍ഫ്രാന്‍സിസ്‌കോയില്‍ ഹൈടെക് സൗകര്യങ്ങളോട് കൂടി പ്രത്യേക കൊതുകു വളര്‍ത്തല്‍ കേന്ദ്രം ആല്‍ഫബെറ്റ് ശാസ്ത്രജ്ഞന്‍മാരുടെ സഹായത്തോടെ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയുള്ള ആണ്‍ കൊതുകുകളില്‍ വോള്‍ബാച്യ എന്നതരം ബാക്ടീരിയെ പകര്‍ത്തും. ഇങ്ങനെ വളര്‍ത്തിയെടുത്ത കൊതുകുകളെ മറ്റ് സ്ഥലങ്ങളില്‍ കൊണ്ട് തുറന്ന് വിടുകയും ആ ആണ്‍ കൊതുകുകള്‍ സാധാരണ ഈഡിസ് ഈജിപ്റ്റി കൊതുകുകളുമായി കലരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും. ഇങ്ങനെ കൂടിക്കലരുമ്‌ബോള്‍ പിന്നീട് പെണ്‍കൊതുകുകള്‍ ഇടുന്ന മുട്ടകള്‍ നശിച്ച് പോകുമെന്നാണ് ആല്‍ഫബെറ്റ് പറയുന്നത്. മുട്ടകള്‍ വിരിയാതാവുന്നതോടെ നിലവിലുള്ള കൊതുകുകളോടെ ഇവ അവസാനിക്കുമെന്നും ശാസ്ത്രസംഘം പ്രതീക്ഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button