Latest NewsGulfOman

ഒമാനിൽ മൂന്നുവർഷത്തിനിടെ കത്തിനശിച്ച വാഹനങ്ങളുടെ കണക്കുകൾ പുറത്ത്

മസ്‌ക്കറ്റ് : ഒമാനിൽ മൂന്നുവർഷത്തിനിടെ കത്തിനശിച്ചത് 2,411 വാഹങ്ങളെന്നു സിവിൽ ഡിഫൻസ് ആൻഡ്‌ ആംബുലൻസ് പൊതുവിഭാഗം അറിയിച്ചു. 2015-ൽ 715, 2016-ൽ 802, 2017-ൽ 894 എന്നിങ്ങനെയാണ് കത്തിയ വാഹനങ്ങളുടെ കണക്കുകൾ. അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താതിരിക്കുന്നതാണ് വാഹനങ്ങള്‍ തീപ്പിടിക്കാനുള്ള പ്രധാന കാരണമെന്നു പി.എ.സി.ഡി.എ ചൂണ്ടിക്കാട്ടുന്നു.

തുടർച്ചയായുള്ള യാത്ര, ഇന്ധനച്ചോർച്ച, വാഹനത്തിനകത്തുനിന്നുള്ള പുകവലി എന്നിവ തീപ്പിടിത്തത്തിനു കാരണമാകുമെന്നും വാഹനങ്ങളിൽ തീപ്പിടിത്തമുണ്ടായാൽ 9999 എന്ന എമർജൻസി നമ്പറിലോ 24343666 എന്ന നമ്പറിലോ ഉടൻ വിവരം അറിയിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button