MollywoodLatest NewsBollywood

‘വിവാദങ്ങളില്‍ താല്‍പ്പര്യമില്ല, ശ്രീദേവി എന്നത് കഥാപാത്രത്തിന്റെ പേര് മാത്രം’ – പ്രിയാ വാര്യര്‍

മുംബൈ : ബോളിവുഡിലെ തന്റെ കന്നിചിത്രമായ ശ്രീദേവി ബംഗ്ലാവിനെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി നടി പ്രിയാ വാര്യര്‍ രംഗത്തെത്തി.

അടുത്തിടെ ചിത്രത്തിന്റെ പേരിനെതിരെ അന്തരിച്ച മുന്‍ ബോളിവുഡ് നടി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ രംഗത്ത് വന്നിരുന്നു. ചിത്രത്തിനെതിരെ ബോണി കപൂര്‍ നിയമ നടപടിക്ക് ഒരുങ്ങിയതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ശ്രീദേവി എന്നത് കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും പ്രിയാവാര്യര്‍ പറഞ്ഞു.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. അത് നല്ല കാര്യമാണ്. ചിത്രം ശ്രീദേവിയെ കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുകയാണ്’ പ്രിയ വാര്യര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button