Latest NewsKerala

ശബരിമല ദര്‍ശനത്തിന് നട അടയ്ക്കുന്നതിന് മുമ്പ് യുവതികളുടെ വന്‍ സംഘം എത്തുമെന്ന് സൂചന

പത്തനംതിട്ട:  മകരവിളക്ക് ഉത്സവം കഴിഞ്ഞ് ശബരിമല നട അടയ്ക്കുന്നതിന് മുന്നേ യുവതികളുടെ വന്‍ സംഘം ശബരിമല ദര്‍ശനത്തിനായിഎത്തുമെന്ന് സൂചന. നട അടയ്ക്കുന്ന ഞായറാഴ്ചയ്ക്ക് മുമ്ബ് ശബരിമലയിലേക്ക് സംഘങ്ഹളായി യുവതികള്‍ എത്തിയേക്കും എന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.

നാളെ യുവതികളുടെ പുതിയ സംഘം എത്തുമെന്നും സൂചനയുണ്ട്. കനകദുര്‍ഗയും ബിന്ദുവും അടക്കമുളളവരെ ശബരിമലയിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തിച്ച നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും തമിഴ്‌നാട്ടിലെ മനിതി സംഘടനയും ചേര്‍ന്നാണ് സ്ത്രീകളെ എത്തിക്കുന്നതെന്നാണ് വാര്‍ത്ത. ഒരു ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇരുപതോളം യുവതികള്‍ ശനിയാഴ്ച മല ചവിട്ടാനെത്തും എന്നാണ് റിപ്പോര്‍ട്ട്.

സുപ്രിംകോടതി വിധി അനുസരിച്ച്‌ ശബരിമലയില്‍ 51 യുവതികള്‍ കയറിയിട്ടുണ്ട് എന്ന് സര്‍ക്കാര്‍ ഇന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതിലും ചില വെളിപ്പെടുത്തലുകളും ഉണ്ടാകുകയുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button