Latest NewsMobile PhoneTechnology

ട്രിപ്പിള്‍ ക്യാമറഫോൺ വി40 തിന്‍ ക്യു ഇന്ത്യൻ വിപണിയിൽ എത്തിച്ച് എല്‍ജി

ട്രിപ്പിള്‍ ക്യാമറഫോൺ വി40 തിന്‍ ക്യു വിപണിയിൽ എത്തിച്ച് എല്‍ജി. 6.1 ഇഞ്ച് ഓഎല്‍ഇഡി, ഡസ്റ്റ് ആന്‍ഡ് വാട്ടര്‍പ്രൂഫ് ടെക്‌നോളജി, 16 എം പി സൂപ്പര്‍ വൈഡ് ആങ്കിള്‍ ലെന്‍സ്, 12 എം പി ടെലി ഫോട്ടോ ലെന്‍സ്, 12 എം പി പ്രൈമറി ലെന്‍സ് പിൻ ക്യാമറ,ഡ്യുവല്‍ ഫ്രണ്ട് ക്യാമറ എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

ആഗോളവിപണിയില്‍ അവതരിപ്പിച്ച് നാലുമാസങ്ങള്‍ക്ക് ശേഷമാണ് വി40 തിന്‍ ക്യു ഇന്ത്യയിൽ എത്തുന്നത്. രാജ്യാന്തര മാര്‍ക്കറ്റില്‍ നാലുനിറങ്ങളില്‍ ലഭ്യമായ ഫോണ്‍ ഇന്ത്യയിൽ മൂന്നുനിറങ്ങളില്‍ മാത്രമേ ലഭ്യമാകു.

ഞായറാഴ്ച്ച മുതല്‍ ആമസോണ്‍ ഇന്ത്യയുടെ റീട്ടെയില്‍ പ്ലാറ്റ്‌ഫോമിലൂടെ ഫോണ്‍ ലഭ്യമാക്കും. എന്നാൽ മോഡലിന്റെ വില എത്രയാണെന്ന് എല്‍ജി പുറത്തുവിട്ടിട്ടില്ല. അതേസമയം എച്ച് ഡി എഫ് സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ പത്തുശതമാനം വിലക്കുറവ് ലഭിക്കുമെന്ന് ആമസോണ്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button