Latest NewsIndia

ലോകത്തിലെ ഏറ്റവും വലിയ ദുര്‍ഗാ പ്രതിമ നിര്‍മിച്ച റെക്കോര്‍ഡ് കരസ്ഥമാക്കി ഒരു മുസ്ലിം ശില്‍പ്പി

ഗുവാഹത്തി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദുര്‍ഗ്ഗ പ്രതിമ സ്ഥാപിച്ച് റെക്കോര്‍ഡ് ഇനി ഒരു മുസ്ലിം ശില്‍പ്പിക്ക് സ്വന്തം. ആസ്സാമിലെ കാഹിലിപാറ സ്വദേശിയായ നൂറുദ്ദിന്‍ അഹമ്മദാണ് 98 അടി ഉയരം വരുന്ന ദുര്‍ഗ്ഗ പ്രതിമ നിര്‍മ്മിച്ച ഈ നേട്ടത്തിനര്‍ഹനായത്.

സെപ്തംബര്‍ 27 ന് ദുര്‍ഗ്ഗാപൂജയ്ക്ക് വേണ്ടിയാണ് അദ്ദേഹവും ഈ പ്രതിമ നിര്‍മ്മിച്ചത്. നാല്‍പ്പതോളം പേരാണ് 40 ദിവസം കൊണ്ടാണ് ഈ പ്രതിമ പൂര്‍ത്തികരിച്ചത്. പൂര്‍ണ്ണമായും മുളയിലാണ് പ്രതിമയുടെ നിര്‍മ്മാണം. കഴിഞ്ഞ ദിവസമാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് അദ്ദേഹത്തിന് ഈ അംഗീകാരം നല്‍കിയിത്.

ആസമിലെ ശില്‍പ്പിദിനത്തിന് ഒരു ദിവസം മുന്‍പാണ് നൂറുദിന്‍ അഹമ്മദിനെ ഈ റെക്കോര്‍ഡ് തേടിയെത്തിയത്. ‘ധാരാളം പേര്‍ എന്റെ പ്രവൃത്തിയെ അഭിനന്ദിച്ചു. ചിലര്‍ എന്റെ മതപരമായ കാര്യങ്ങള്‍ ജോലിയെ ബാധിച്ചോ എന്ന് അന്വോഷിക്കും. പക്ഷെ മതത്തിന്റെ കാര്യം ഇവിടെ കടന്നുവരേണ്ട ആവശ്യമില്ലല്ലോ, ശില്‍പികള്‍ക്ക് മതമില്ല’-അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button