Latest NewsIndia

പാകിസ്താന് 70 വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്തത് മോദിയും അമിത് ഷായും അഞ്ച് വര്‍ഷം കൊണ്ട് ചെയ്തു- കെജ്‌രിവാള്‍

കൊല്‍ക്കത്ത : പ്രതിപക്ഷ കക്ഷികള്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച യുണൈറ്റഡ് ഇന്ത്യാ റാലിയില്‍ പ്രധാനമന്ത്രി നരേന്ദമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും അംഅദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍.

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം 70 വര്‍ഷമായി പാകിസ്താന്‍ പോലും ചെയ്യാത്ത കാര്യങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി നരേന്ദ്ര മോദിയും അമിത് ഷായും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കെജ്രിവാള്‍ വിമര്‍ശിച്ചു. അവര്‍ മുസ്ലിംകള്‍ക്കെതിരെ ഹിന്ദുക്കളെ തിരിച്ചു, ക്രിസ്ത്യാനികള്‍ക്കെതിരെ മുസ്!ലിംകളെ വര്‍ഗീയ ചേരിയിലാക്കി. ഇനിയും ഇവര്‍ അധികാരത്തില്‍ വന്നാല്‍ രാജ്യം ശിഥിലമാകും.

അതുകൊണ്ട് തന്നെ രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ തകര്‍ക്കണം. ജനങ്ങളെ തമ്മില്‍തല്ലിക്കുന്ന രാഷ്ട്രീയം കളിക്കാന്‍ ഇനി ബി.ജെ.പിയെ അനുവദിക്കരുത്. വിദ്വേഷ പ്രസംഗം നടത്തുന്നവരെയും ദലിതരെയും സ്ത്രീകളെയും അപമാനിക്കുന്നവരെയുമാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button