Latest NewsIndiaNews

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം യാഥാര്‍ഥ്യമാകും; ഹരീഷ് റാവത്ത്

ഡെറാഡൂണ്‍: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാത്രമേ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, എഐസിസി ജനറല്‍ സെക്രട്ടറിയും, മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. ബിജെപി യാതൊരു ധാര്‍മ്മികതയുമില്ലാത്ത പാര്‍ട്ടിയാണ്. അവര്‍ക്ക് മര്യാദാപുരോഷത്തമനായ ശ്രീരാമന്റെ യഥാര്‍ത്ഥ ഭക്തരാകാന്‍ കഴിയില്ലെന്നും ഹരീഷ് റാവത്ത് അഭിപ്രായപ്പെട്ടു.

റിഷികേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതിയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വീണ്ടും രാമക്ഷേത്രവും അയോധ്യയും ചര്‍ച്ചയാകുന്നതിനിടെയാണ് റാവത്തിന്റെ പ്രസ്താവന.

കോണ്‍ഗ്രസ് ധാര്‍മ്മികതയിലും ഭരണഘടനയിലും വിശ്വസിക്കുന്നു. ഞങ്ങള്‍ അധികാരത്തിലേറിയാല്‍ മാത്രമേ അയോധ്യയില്‍ രാമക്ഷേത്രം ഉയരുകയുള്ളുവെന്നതുറപ്പാണ്’- റാവത്ത് പറഞ്ഞു. കര്‍ണാടകയില്‍ പണവും മസില്‍പവറും ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് റാവത്ത് കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button