Latest NewsKeralaIndia

കേസന്വേഷിച്ച പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ടു ‘പോ​രാ​ളി ഷാ​ജി’​യു​ടെ ലി​ങ്ക് ചോ​ദി​ച്ച്‌ കേ​ര​ള പോ​ലീ​സ്

2017 മാ​ര്‍​ച്ച്‌ 1-നു ​ന​ല്‍​കി​യ പ​രാ​തി​ക്കാ​ണ് ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഈ ​മാ​സം 14-നു ​കേ​ര​ള പോ​ലീ​സ് മ​റു​പ​ടി ന​ല്‍​കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം: ഫേ​സ്ബു​ക്കി​ല്‍ അ​ധി​ക്ഷേ​പം ന​ട​ത്തി​യ പോ​രാ​ളി ഷാജിക്കെതിരെ ​ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ പോ​സ്റ്റു​ക​ളു​ടെ ലി​ങ്ക് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ​ടു പോ​ലീ​സ്. ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​തി​നും പ്ര​കോ​പ​ന​ക​ര​വും, സാ​മു​ദാ​യി​ക സ്പ​ര്‍​ധ വ​ള​ര്‍​ത്തു​ന്ന രീ​തി​യി​ലു​ള്ള ക​മ​ന്‍റു​ക​ള്‍ പോ​സ്റ്റ് ചെ​യ്ത​തി​നും എ​തി​രേ​യാ​ണു പ്ര​തി​പ​ക്ഷ നേ​താ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. 2017 മാ​ര്‍​ച്ച്‌ 1-നു ​ന​ല്‍​കി​യ പ​രാ​തി​ക്കാ​ണ് ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഈ ​മാ​സം 14-നു ​കേ​ര​ള പോ​ലീ​സ് മ​റു​പ​ടി ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ന്നും, പ​രാ​തി​യി​ല്‍ പ​റ​യു​ന്ന പോ​രാ​ളി ഷാ​ജി, ചെ​ഗു​വേ​ര ഫാ​ന്‍​സ് ഡോ​ട്ട് കോം ​എ​ന്നീ ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ല്‍ ഇ​പ്പോ​ള്‍ പോ​സ്റ്റു​ക​ള്‍ കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നു​മാ​ണു പോ​ലീ​സി​ന്‍റെ മ​റു​പ​ടി. പോ​സ്റ്റു​ക​ളു​ടെ ലി​ങ്ക് അ​യ​ച്ചു ത​ന്നാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നും ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ശേ​ഷം പോ​ലീ​സ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഓ​ഫീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഫേ​സ്ബു​ക്കി​ലൂ​ടെ​യും വാ​ട്സ്‌ആ​പ്പി​ലൂ​ടെ​യും അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ഈ ​മാ​സം ന​ല്‍​കി​യ പ​രാ​തി​യി​ലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button